ലബനാന്റെ പരമാധികാരം സംരക്ഷിക്കണം -ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ലബനാന്റെ പരമാധികാരം സംരക്ഷിക്കണമെന്നും ഗസ്സയിൽ ഉടൻ വെടിനിർത്തലുണ്ടാകണമെന്നും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സഫ്രിയ പാലസിൽ മുതിർന്ന ഉദ്യോഗസ്ഥരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സായുധ സേനയുടെ പരമോന്നത കമാൻഡറായ അദ്ദേഹം. മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. എത്രയും വേഗം ഇതിന് അവസാനമുണ്ടാകണം.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കണം. സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലും അന്താരാഷ്ട്രതലത്തിലും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ നൽകും. ബഹ്റൈനിലെ ജനങ്ങളുടെ ഐക്യദാർഢ്യത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

