സതേൺ മുനിസിപ്പാലിറ്റിയുടെ ശുചീകരണ യജ്ഞം; ഹഫീറയിൽ നീക്കം ചെയ്തത് 212 ട്രക്ക് മാലിന്യം
text_fieldsമനാമ: ദക്ഷിണ മുനിസിപ്പാലിറ്റി ഹഫീറയിലെ 955-ാം ബ്ലോക്കിൽ നടത്തിയ വലിയ ശുചീകരണ യജ്ഞത്തിൽ നീക്കം ചെയ്തത് 212 ട്രക്ക് മാലിന്യം. വേസ്റ്റ് മാനേജ്‌മെന്‍റ് സ്ഥാപനമായ ഉർബേസർ, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെ നടത്തിയ പ്രവൃത്തിയിൽ ഏകദേശം 3,180 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ഗവർണറേറ്റിലുടനീളം വൃത്തിയുടെ നിലവാരം ഉയർത്താനും റെസിഡൻഷ്യൽ ഏരിയകളുടെ സൗന്ദര്യം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
നിയുക്ത സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം തള്ളുന്നത് നിരോധിക്കുകയും ലൈസൻസുള്ള സ്ഥലങ്ങളിൽ മാത്രം മാലിന്യം വേർതിരിക്കാനും സംസ്കരിക്കാനും അനുമതി നൽകുകയും ചെയ്യുന്ന ബഹ്‌റൈനിലെ 2019ലെ പബ്ലിക് ക്ലീൻലിനസ് നിയമം നമ്പർ 10 അനുസരിച്ചാണ് ശുചീകരണ യജ്ഞം നടത്തിയത്.
സമൂഹത്തിന്റെ പങ്കാളിത്തത്തെയും പിന്തുണ നൽകിയ സ്ഥാപനങ്ങളെയും അധികൃതർ അഭിനന്ദിച്ചു. പതിവ് ഫീൽഡ് കാമ്പെയ്‌നുകൾ തുടരുമെന്നും, നിയമവിരുദ്ധമായ മാലിന്യനിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി താമസക്കാരോടും പൗരന്മാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

