സൗരോർജ സഹായത്തോടെ ജലസേചന സംവിധാനവുമായി സതേൺ മുനിസിപ്പാലിറ്റി
text_fieldsഇൗസ ടൗണിലെ അൽ ഖുദ്സ് റോഡിൽ സൗരോർജ സഹായത്തോടെയുള്ള ജലസേചനം
മനാമ: റോഡരികിലെ ഉദ്യാനങ്ങളിൽ സൗരോർജസഹായത്തോടെ ജലസേചനം നടത്തുന്നതിനുള്ള പദ്ധതി സതേൺ മുനിസിപ്പാലിറ്റി ആവിഷ്കരിച്ചു. ഇൗസ ടൗണിലെ അൽ ഖുദ്സ് റോഡിലാണ് ആദ്യ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സമീപം സ്ഥാപിച്ച സൗരോർജ പാനലിനെ ജലസേചന ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഇൗ സംവിധാനം ഒരുക്കിയത്. ജലസേചന പമ്പുകൾ സ്റ്റാർട്ട് ചെയ്യുന്നതും ഒാഫാക്കുന്നതും ഇസ്തിക്ലാ ൽ സ്റ്റേഷനിൽനിന്ന് വിദൂര നിയന്ത്രണ സംവിധാനത്തിലാണ്. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തി ഉൗർജവും വെള്ളവും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

