സൗത്തേൺ "ബ്രീസ് ഫെസ്റ്റ് 2025" സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി സൗത്തേൺ ബ്രീസ് ഫെസ്റ്റിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച സൗത്തേൺ ബ്രീസ് ഫെസ്റ്റ് 2025 മനാമ കെ.എം.സി.സി ഓഫിസിൽ നടന്നു.തൃശൂർമുതൽ തിരുവനന്തപുരംവരെയുള്ള ബഹ്റൈനിലെ കെ.എം.സി.സി പ്രവർത്തകരുടേയും കുടുബങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. വനിതകളുടെ പായസ മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, വിവിധ കലാ പ്രകടനങ്ങൾ, ഉൾപ്പെടെയുള്ള പരിപാടികളോടെ വേറിട്ട അനുഭവമായിരുന്നു.
തുടർന്ന് നടന്ന സമാപന സംഗമം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉൽഘാടനം ചെയ്തു. സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വോൾഡ് കെ.എം.സി.സി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അസൈനാർ കളത്തിങ്കലിനെ ആദരിച്ചു.സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ട്രഷറർ കെ.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സി.എച്ച് സെന്റർ ജനറൽ കൺവീനർ റഷീദ് ആറ്റൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.
സൗത്ത് സോൺ ഓർഗനൈസിംഗ് സെക്രട്ടറി അൻസിഫലി കൊടുങ്ങല്ലൂർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യൂസഫ് ഷാ വടുതല, വൈസ് ചെയർമാൻ ഷഫീഖ് അവിയൂർ, സൗത്ത് സോൺ വൈസ് പ്രസിഡന്റ്മാരായ ബഷീർ തിരുനെല്ലൂർ, അസീസ് വെട്ടിക്കാട്ടിരി, ഉമ്മർ അബ്ദുള്ള പാനായിക്കുളം, സെക്രട്ടറിമാരായ സുലൈമാൻ ആറ്റൂർ, മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഹമീദ് ആദൂർ, ഇബ്രാഹിം എരുമേലി, വനിത വിങ് നേതാക്കളായ സബിത അബ്ദുൾ കാദർ, നസീമ മനാഫ്, ഫാസീല ഷാജഹാൻ, റജീന ഇസ്മായിൽ വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ വെങ്കിടങ്, ഹൈദർ ആലന്തറ, റഷീദ് പർളിക്കാട്, റാസിഖ് അണ്ടത്തോട്, അസ്ലം കടലായി, റാസ്ഖാ കടലായി എന്നിവർ നേതൃത്വം നൽകി.ബഹ്റൈൻ കെ.എം.സി.സി സൗത്ത് സോൺ ജനറൽ സെക്രട്ടറി ടി.കെ. റാഷിദ് സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കട്ടിരിനന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

