സൗത്ത് ഏഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്; സിൽവർ മെഡൽ കരസ്ഥമാക്കി ആൽവിൻ തോമസ്
text_fieldsആൽവിൻ തോമസ്
മെഡലുമായി
മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി ആൽവിൻ തോമസ്. 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഇന്ത്യക്കുവേണ്ടി ആൽവിൻ തോമസ് സിൽവർ മെഡൽ നേടിയത്.
പണ്ടപ്പിള്ളി പുന്നമറ്റത്തിൽ തോമസ് ജോർജിന്റെ മകനായ ആൽവിൻ തോമസ് ബഹ്റൈൻ ന്യൂ മില്ലെനിയം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ബഹ്റൈൻ ഒക്കിനവ കരാട്ടേ സെന്ററിലാണ് കരാട്ടേ പരിശീലനം നടത്തിയത്. ഡബ്ല്യു.കെ.എഫ് ആൻഡ് എ.കെ.എഫ് ജഡ്ജും ഇന്ത്യൻ നാഷനൽ കരാട്ടേ ചാമ്പ്യനുമായ അബ്ദുല്ല അഹ്മദ് ആണ് പരിശീലകൻ. ബഹ്റൈനിൽ നടന്ന സ്കൂൾ ഒളിമ്പിക്സ്, വിവിധ നാഷനൽ ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻമാരെ സൃഷ്ടിച്ച കരാട്ടേ സ്കൂൾ ആണ് ഒക്കിനവ ഷോട്ടോക്കാൻ കരാട്ടേ സെന്റർ. കൂടാതെ ബഹ്റൈനിൽ നടന്ന ഇന്റർനാഷനൽ സ്കൂൾ ഫെസ്റ്റിവലിൽ ഒക്കിനവ കരാട്ടേ സെന്ററിന്റെ ആറ് കരാട്ടേ താരങ്ങൾ ബഹ്റൈൻ നാഷനൽ ടീമിന് വേണ്ടി മത്സരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

