Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസോപാനം വാദ്യകലാസംഘം...

സോപാനം വാദ്യകലാസംഘം വാദ്യസംഗമം ഒക്​ടോബർ ആദ്യം

text_fields
bookmark_border
സോപാനം വാദ്യകലാസംഘം വാദ്യസംഗമം ഒക്​ടോബർ ആദ്യം
cancel
camera_alt??????? ???????????? ????????? ???????????????????

മനാമ: ബഹ്​റൈനിലെ പ്രവാസി വാദ്യകലാകാരൻമാരുടെ കൂട്ടായ്​മയായ ‘സോപാനം വാദ്യകലാസംഘ’ത്തി​​െൻറ നേതൃത്വത്തിലുള്ള ‘വാദ്യസംഗമം’ എന്ന മേളകലാവിരുന്ന്​ ഒക്​ടോബർ അഞ്ച്, ആറ്​ തിയതികളിൽ ഇന്ത്യൻ സ്​കൂൾ ജഷൻമാൾ ഒാഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ​വിവിധ കേരളീയ മേളകലാപദ്ധതികൾ അരങ്ങേറും. കേരളത്തിൽ നിന്ന്​ 40 കലാകാരൻമാരും ബഹ്​റൈനിലെ 120ഒാളം പേരും ചേർന്ന്​ ‘ഇരട്ടപ്പന്തി പഞ്ചാരിമേളം’ അവതരിപ്പിക്കും. ഇന്ത്യക്ക്​ പുറത്ത്​ നടക്കുന്ന ഏറ്റവും വലിയ മേളകല പ്രകടനമാകുമിതെന്ന്​ സംഘാടകർ അവകാശപ്പെട്ടു. പരിപാടിയിൽ പ്രമുഖ വാദ്യകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചിട്ടുണ്ട്​. ഇത്തവണ കൊമ്പ്​, കുറുങ്കുഴൽ എന്നിവയിലും ഇവിടെ പരിശീലനം നടക്കുന്നുണ്ട്​. ഒക്​ടോബർ അഞ്ചിന്​ വൈകീട്ട്​ ഏഴുമണിക്കാണ്​ ഉദ്​ഘാടനം. തുടർന്ന്​ നടക്കുന്ന സാംസ്​കാരിക സമ്മേളനത്തിൽ പ്രമുഖർ സംബന്ധിക്കും. സോപാന സംഗീതജ്​ഞൻ അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന പരിപാടി, മട്ടന്നൂർ ശങ്കരൻകുട്ടി, ശ്രീകാന്ത്​, ശ്രീരാജ്​ എന്നിവർ ചേർന്ന്​ അവതരിപ്പിക്കുന്ന ‘തൃത്തായമ്പക’ എന്നിവയാണ്​ ഒന്നാം ദിവസത്തെ പ്രധാന ആകർഷകങ്ങൾ.രണ്ടാം ദിവസം സ്​കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദിയിലാണ്​ ‘ഇരട്ടപ്പന്തി പഞ്ചാരിമേളം’ അവതരിപ്പിക്കുക. ഇതിൽ മട്ടന്നൂർ ശങ്കരൻകുട്ടിക്ക്​ പുറമെ കാഞ്ഞിലശ്ശേരി പത്മനാഭനും പ​െങ്കടുക്കും. 

    സാംസ്​കാരിക സമ്മേളനത്തിൽ ​െവച്ച്​ വ്യവസായി വി.കെ.രാ​ജശേഖരൻപിള്ളയെയും നടനരംഗത്ത്​ 30 വർഷം പൂർത്തിയാക്കിയ ഭരത്​ശ്രീ രാധാകൃഷ്​ണനെയും ആദരിക്കും. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനക്ക്​  ‘സോപാനം’   വാദ്യകലാസംഘം ഏർപ്പെടുത്തിയ രണ്ടാമത്​ ‘തൗര്യത്രികം’ പുരസ്​കാരത്തിന്​ മദ്ദള കലാകാരനായ സദനം രാമചന്ദ്ര മാരാരെ തെരഞ്ഞെടുത്തതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50001രൂപയും ശിൽപവും പ്രശസ്​തി പത്രവും അടങ്ങുന്ന അവാർഡ്​ ഡിസംബറിൽ ഗുരുവായൂരിൽ വെച്ച്​ സമർപ്പിക്കും.  സന്തോഷ്​ കൈലാസ്​, സജി മാർക്കോസ്, ആനന്ദ്​, മനുമോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssopanam events
News Summary - sopanam events, bahrin gulf news
Next Story