Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിനും രാജാവിനും പിന്തുണ പ്രഖ്യാപിച്ച് സോപാനം

text_fields
bookmark_border
രാജ്യത്തിനും രാജാവിനും പിന്തുണ പ്രഖ്യാപിച്ച് സോപാനം
cancel
camera_alt

സോപാനം കുടുംബാംഗങ്ങൾ ലോയൽറ്റി പ്രതിജ്ഞയിൽ ഒപ്പുവെക്കുന്നു

മനാമ: ബഹ്റൈന്‍ രാജ്യത്തോടും ഭരണാധികാരികളോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് സോപാനം വാദ്യകലാസംഘം. രാജ്യത്തിന്റെ പരമാധികാരത്തോട് ആദരവർപ്പിച്ചു കൊണ്ടും, രാജാവ്‌ ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധികാരത്തോടും, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും സമർപ്പണത്തോടും സമഗ്രവികസനത്തോടൂം ദീർഘവീക്ഷണത്തോടൂം കൂറുപുലർത്തികൊണ്ടും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് സോപാനം ആദരസഭ സംഘടിപ്പിച്ചത്. സത്ഭരണത്തിന് പിന്തുണയും ആദരവും നൽകേണ്ടത് ഇന്ത്യൻ സമൂഹം എന്ന നിലക്ക് നമ്മുടെ കടമയാണെന്നും, രാജ്യത്തെ ഭരണാധികാരികളോട് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് പറഞ്ഞു.

സോപാനം ചെയർമാൻ ചന്ദ്രശേഖരന്റെയും, കോർഡിനേറ്റർ വിനീഷ് സോപാനത്തിന്റെയും, ട്രഷറർ രാജേഷ് മാരാരുടെയും നേതൃത്വത്തിൽ സോപാനം കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ, 500ൽ പരം സോപാനം കുടുംബാംഗങ്ങൾ ലോയൽറ്റി പ്രതിജ്ഞയിൽ ഒപ്പുരേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sopanam declares support for the country and the king
Next Story