സുരക്ഷ ഉറപ്പാക്കാൻ മനാമ സൂഖിലെ റസ്റ്റോറൻറുകളിൽ കർശന പരിശോധന
text_fieldsമനാമ: മനാമ ഒാൾഡ് സൂഖിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറുകളിൽ കർശന സുരക്ഷ പരിശോധന. ഇൗ മേഖലയിൽ 153 റസ്റ്റോറൻറുകളാണ് പ്രവർത്തിക്കുന്നത്. അപകട സാധ്യത തീർത്തും ഇല്ലാതാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. രണ്ടാഴ്ച മുമ്പ് മനാമയുടെ ഹൃദയഭാഗത്ത് റസ്റ്റോറൻറിൽ ഗ്യാസ് ചോർന്ന് വൻ പൊട്ടിത്തെറിയും അപകടവുമുണ്ടായിരുന്നു.
ഇതിനെ തുടർന്ന് ഇൗ മേഖലയിൽ സുരക്ഷാപരിേശാധന കർശനമാക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനടുത്തുള്ള ഒരു റസ്റ്റോറൻറിെൻറ പുറത്തുള്ള മൂന്ന് സിലിണ്ടറുകളാണ് അതിരാവിലെ പൊട്ടിത്തെറിച്ചത്. ഇൗ റസ്റ്റോറൻറ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് പ്രവർത്തിച്ചിരുന്നത്.സ്ഫോടനത്തിൽ മേഖലയിൽ വ്യാപക നാശമുണ്ടായിരുന്നു.
റസ്റ്റോറൻറുകളുടെ സുരക്ഷാകാര്യത്തിൽ മുന്തിയ പരിഗണന നൽകുമെന്ന് കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ കഴിഞ്ഞ ദിവസം പറഞ്ഞു.
ഇക്കാര്യം ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ട്. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്ന് റസ്റ്റോറൻറുകൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കാപിറ്റൽ ഗവർണറേറ്റിെൻറ സുരക്ഷ സമിതിയുടെ ഭാഗമായ റസ്റ്റോറൻറ് പരിശോധന ഉപസമിതി സൂഖിലെ എല്ലാ ഷോപ്പുകളിലെയും നിയമലംഘനങ്ങൾ പരിശോധിക്കുകയും മേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറേറ്റ് സുരക്ഷ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സ്ഫോടനം സംബന്ധിച്ച റിപ്പോർട്ട്
സമർപ്പിച്ചതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു ശൈഖ് ഹിഷാം. ഇൗയിടെ നടന്ന സ്ഫോടനം സൂഖിലെ റസ്റ്റോറൻറുകളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണുണ്ടാക്കിയതെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖോസായ് പ്രാദേശിക പത്രത്തോട് പറഞ്ഞു. പല റസ്റ്റോറൻറുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഒന്നുകിൽ നിയമലംഘനം അടിയന്തരമായി പരിഹരിക്കുക, അല്ലെങ്കിൽ റസ്റ്റോറൻറ് പൂട്ടുകയോ നിയമ നടപടി നേരിടുകേയാ ചെയ്യുക എന്നതാണ് ഇവർക്ക് മുന്നിലുള്ള വഴി.പല റസ്റ്റോറൻറുകളും ഇടുങ്ങിയ വഴികളിലാണ് പ്രവർത്തിക്കുന്നത്. ഇത് അപകടഭീഷണി ഉയർത്തുന്നുണ്ട്. അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗത്തിലും അപകടമുണ്ടായാൽ ആളെ ഒഴിപ്പിക്കുന്നതിലും സിവിൽ ഡിഫൻസ് റസ്റ്റോറൻറ് ജീവനക്കാർക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ് അൽ ഫാത്തിഹ് ഇസ്ലാമിക് സെൻററിന് (ഗ്രാൻറ് മോസ്ക്) സമീപമുള്ള ഗതാഗത സ്തംഭനവും സുരക്ഷ സമിതി യോഗത്തിൽ ചർച്ചയായി. ഇതിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കും. ജുഫയർ അൽ ശബാബ് അവന്യൂവിൽ രാത്രി മോേട്ടാർസൈക്കിൾ ഉപയോഗിക്കുന്നവരുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.