വിജിത ആലാപനവുമായി വെള്ളിത്തിരയിലേക്ക്
text_fieldsമനാമ: ഒരുകാലത്ത് മലയാളത്തിലെ പ്രശസ്തമായ റിയാലിറ്റി ഷോകളിൽ തെൻറ കഴിവുതെളിയിച്ച വിജിത ശ്രീജിത് ചലച്ചിത്ര ഗ ാനാലാപന രംഗത്തേക്ക്. നവാഗതനായ ഷിബു സംവിധാനം ചെയ്‌ത് യുവസംഗീത സംവിധായകൻ ഗോകുൽ ഈണമിട്ട പുതിയ ചിത്രത്തിലെ ഗാന മാലപിച്ചാണ് വിജിത മലയാള സിനിമാരംഗത്ത് അരങ്ങേറ്റംകുറിക്കുന്നത്. കേരളത്തിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് ശേഷം ഗോവൻ പശ്ചാത്തലത്തിൽ ശ്യാം ശങ്കരൻ സംവിധാനം നിർവഹിക്കുന്ന സിനിമയായ ‘റൊസാരിയോ ഫാമിലി’ യിൽ സംഗീത സംവിധായകൻ രോഹിത്ത് ഗോപാലകൃഷ്ണൻ ഈണം നൽകിയ ഗാനം ആലപിക്കുന്നുണ്ട്. മറ്റ് ചില സിനിമകളിലും പാടാനായി കരാറായിട്ടുണ്ട്.
റിയാലിറ്റി ഷോയായ സ്റ്റാർസിംഗറിലൂടെയായിരുന്നു വിജിതയുടെ ഗാനങ്ങൾ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഗന്ധർവ്വ സംഗീതത്തിൽ ഫൈനലിൽ റണ്ണറപ്പായിരുന്നു. റിയാലിറ്റി ഷോയായ ഇന്ത്യൻ വോയിസിലും പങ്കെടുത്തിരുന്നു. പ്രഗത്ഭ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സുർസൈെൻറ കീഴിൽ വർഷങ്ങളായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന വിജിത പ്രമുഖ ഗസൽ ഗായകൻ ഉംബായിയുടെ കൂടെ ഗസൽ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം ബഹ്റൈനിലുള്ള വിജിത ചില പ്രധാന സംഗീത പരിപാടികളിലൂടെ ഒരിടവേളയ്ക്ക് ശേഷം സംഗീതാസ്വാദകർക്ക് മുന്നിലേക്കെത്തുകയാണ്.
