Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

മ​ക​നേ...​നി​ന​ക്കാ​യ്‌

text_fields
bookmark_border
മ​ക​നേ...​നി​ന​ക്കാ​യ്‌
cancel
camera_alt

 ഫാ​സി​ല ഖ​ദീ​ജ

Listen to this Article

ഓ​ർ​മ ത​ൻ ജാ​ല​ക​പ്പ​ടി​യി​ൽ പി​ടി​ച്ചു-

കൊ​ണ്ടാ​യ​മ്മ നോ​ക്കി​നി​ന്നു പാ​ത​യാ​കെ,

ചു​റ്റും നി​ഴ​ൽ വീ​ണ പാ​ത​യോ​ര​ത്തു നി-

​ന്നാ​രോ വ​രു​ന്നു​ണ്ടെ​ന്നോ​ർ​ത്ത് നി​ൽ​ക്കേ,

ത​ന്റെ മ​ക​ന്റെ പ്രാ​ണ​നി​ൽ നി​ന്ന​ട​രു​ന്ന

നി​ലാ​വ​ല നീ​ളെ പ​ര​ന്ന പോ​ലെ.

അ​മ്മ ത​ൻ നെ​ഞ്ചി​ലൂ​റു​ന്ന വാ​ത്സ​ല്യ-

പ്പീ​യു​ഷം നൊ​ട്ടി നു​ക​ർ​ന്ന​പോ​ലെ

പെ​ട്ടെ​ന്നാ ഓ​ർ​മ​ത​ൻ ജാ​ല​ക​പ്പി​ടി വി​ട്ട്

എ​ന്തോ ജ​ൽ​പി​ക്കു​ന്നു തേ​ങ്ങ​ലോ​ടെ,

ഇ​ല്ല, വ​രി​ല്ല ഇ​നി​യെ​ന്റെ ചാ​ര​ത്താ​യ്

പ്രാ​ണ​നി​ൽ പാ​ഴ്മ​ണി വീ​ണു​പോ​യി

ഇ​ല്ല, ക​ണ്ടി​ല്ല നി​ൻ മ​ന്ദ​സ്മി​ത​ത്താ​ൽ

പൂ​ക്കു​ന്ന പൂ​ങ്ക​വി​ൾ പൊ​ട്ടു​പോ​ലും

കാ​ത്തി​രി​ക്കു​ന്നു എ​ന്നും നി​ന​ക്കാ​യ്

ക​ട്ട പി​ടി​ച്ച​താം വേ​പ​ഥു​വി​ൽ

ഉ​ത്ക​ണ്ഠ മു​റ്റി​യ ക​ണ്ണാ​ൽ ക​ടം​കൊ​ണ്ടു

വാ​ത്സ​ല്യ ഹൃ​ത്തി​ൻ ക​ന​വ് തേ​ടി

എ​ന്തേ ക​നം വ​യ്ക്കാ​ൻ പാ​റു​മീ ചി​ന്ത​ക​ൾ

എ​ന്തി​നും മീ​തെ നി​ൻ ശോ​ക​മു​ഖം

എ​ന്നും അ​മ്മ​യ്ക്കാ​യി അ​ന്തി​ത്തി​രി വ​യ്ക്കേ​ണ്ടോ​ൻ

അ​മ്മേ ത​നി​ച്ചാ​ക്കി പോ​ന്ന​ക​ന്നു..

എ​ന്നും നി​ന​ക്കാ​യ്‌ ചു​ര​ത്തി​യ പീ​യു​ഷം

തൂ​വി​യ​തൊ​ക്കെ​യും വ്യ​ർ​ഥ​മാ​യോ?

പാ​തി തു​റ​ന്നി​ട്ട പൂ​മു​ഖ വാ​തി​ൽ​ക്ക​ൽ

ആ​രു​ടെ പൂ​മു​ഖം കാ​ത്തി​രി​പ്പൂ...

എ​ന്റെ ചു​ട​ല​യി​ൽ കി​ളി​ർ​ക്കു​ന്ന പു​ൽ​ക്കൊ​ടി-

ക്ക​ള​ക​ളെ​പ്പ​റി​ച്ചു ക​ള​യേ​ണ്ടോ​ൻ

നീ​യു​റ​ങ്ങു​ന്ന മ​ൺ​തി​ട്ട​യി​ൽ​നി​ന്ന് ഞാ​നാ

പാ​ഴ്ചെ​ടി നു​ള്ളി​ക്ക​ള​യേ​ണ്ട​യോ?

ഇ​ല്ല, ഞാ​ൻ ചെ​യ്തി​ടാം എ​ല്ലാം നി​ന​ക്കാ​യ്

അ​ദൃ​ശ്യ​മാ​ണെ​ങ്കി​ലും നി​ന്നെ ഞാ​ൻ ക​ണ്ടി​ടാം

മ​ന്ദ​മാ​യൊ​ഴു​കു​ന്ന പു​ഴ​യോ​ള​ങ്ങ​ളി​ലും

അ​രു​മ​യാ​യ് ത​ഴു​കു​ന്ന പൂ​ന്തെ​ന്ന​ലി​ലും

പൂ​ന്തി​ങ്ക​ൾ ചി​രി​ക്കു​ന്ന വെ​ണ്ണി​ലാ മാ​ന​ത്ത്

മി​ന്നി​ത്തി​ള​ങ്ങു​ന്ന താ​ര​ത്തി​ലും

ക​ണ്ണി​ന്റെ ക​ണി​യാ​യി കാ​ത്തു വ​യ്ക്കാം

നീ​യാ​ണ​തെ​ന്നോ​ർ​ത്ത് നോ​ക്കി നി​ൽ​ക്കാം

മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളാ​യെ​ന്നു​മെ​ന്നും...

(അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ ആ​ൺ​മ​ക്ക​ളെ ഓ​ർ​ത്തു വേ​ദ​നി​ക്കു​ന്ന എ​ല്ലാ അ​മ്മ​മാ​ർ​ക്കും വേ​ണ്ടി ഈ ​ക​വി​ത സ​മ​ർ​പ്പി​ക്കു​ന്നു...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story