സോമൻ ബേബി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsസോമൻ ബേബി
മനാമ: പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലെ എയർ ബബ്ൾ കരാർ ഉടൻ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസഡർ കൂടിക്കാഴ്ചയിൽ പറഞ്ഞു. യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് വരാൻ ഇതുവഴി സാധിക്കും.
ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇത് പ്രയോജനം ചെയ്യും. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കായി വന്ദേ ഭാരത് വിമാനങ്ങൾക്കൊപ്പം ചാർേട്ടഡ് വിമാനങ്ങളും സർവിസ് നടത്തിയത് ഒേട്ടറെ പേർക്ക് ഗുണകരമായെന്ന് അംബാസഡർ പറഞ്ഞു. സോമൻ ബേബി രചിച്ച ശുക്രാൻ ബഹ്റൈൻ എന്ന പുസ്തകം അംബാസഡർക്ക് സമ്മാനിച്ചു.

