ചെറിയ റോഡപകടങ്ങൾക്ക് ഇനി സങ്കീർണതകളില്ലാതെ പരിഹാരം
text_fieldsപുതിയ സംവിധാനം സംബന്ധിച്ച് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പുറത്തിറക്കിയ ബോധവത്കരണ പോസ്റ്റർ
മനാമ: ഇരുകക്ഷികളും ധാരണയിൽ എത്തുന്ന ചെറിയ റോഡപകടക്കേസുകൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനം ജൂലൈ 25ന് നിലവിൽ വരും. നിയമ നടപടികളുടെ സങ്കീർണതകളില്ലാതെ എളുപ്പത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ അപകടങ്ങൾക്ക് ട്രാഫിക് വിഭാഗത്തിൽ പോകുന്നത് ഒഴിവാക്കാം. അപകടത്തിൽപെട്ട രണ്ട് കക്ഷികളും പരസ്പര ധാരണയായാൽ ആദ്യം അപകടത്തിെൻറ ഫോേട്ടാ എടുത്ത് വാഹനം റോഡ് സൈഡിലേക്ക് മാറ്റിയിടുകയാണ് വേണ്ടത്. ഇതുവഴി, ഗതാഗത തടസ്സം ഒഴിവാക്കാൻ സാധിക്കും.
തുടർന്ന് 'ഇ ട്രാഫിക്' എന്ന മൊബൈൽ ആപ് വഴി അപകട വിവരം റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി മുഖേനയും റിേപ്പാർട്ട് ചെയ്യാം. തുടർന്നുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനി നോക്കിക്കൊള്ളും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതുവഴിയുള്ള പ്രശ്ന പരിഹാര നടപടികൾക്ക് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെൻറ മേൽനോട്ടമുണ്ടാകും. എല്ലാ കക്ഷികളുടെയും അവകാശം സംരക്ഷിക്കാനാണ് ഇത്.
അതേസമയം, ഗുരുതര ഗതാഗത നിയമ ലംഘനത്തെത്തുടർന്നുള്ള അപകടങ്ങളിൽ ഇൗ സംവിധാനം വഴി പരിഹാരം കാണാൻ കഴിയില്ല. ഇരുകക്ഷികളും പരസ്പരധാരണയിൽ എത്തുന്നില്ലെങ്കിലും ട്രാഫിക് വിഭാഗത്തെ സമീപിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

