മനാമ: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയർപ്പിച്ച് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകർ. സോഷ്യല്‍ വര്‍ക്കേഴ്സ് ബഹ്റൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒാൺലൈനിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ എസ്.പി.ബിയുടെ ഒാർമകൾ നിറഞ്ഞുനിന്നു.
ലോകസംഗീതത്തിനും സംഗീത പ്രേമികള്ക്കുമുണ്ടായ കനത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ മരണമെന്നും പ്രപഞ്ചവും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിെൻറ ഗാനങ്ങള്‍ ജനമനസ്സില്‍ നിലനില്‍ക്കുമെന്നും സംസാരിച്ചവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു.
ഒരുപക്ഷേ ലോകത്തില്‍തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച വ്യക്തിയായിരുന്നിട്ടും ഇത്രയേറെ വിനീതനായി ജീവിതം നയിച്ച അദ്ദേഹത്തിെൻറ ജീവിതരീതി പുതിയ തലമുറയിലെയും പഴയ തലമുറയിലെയും മുഴുവര്‍ കലാകാരന്മാരും പാഠമായി ഉൾക്കൊള്ളേണ്ടതാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.ഫ്രൻഡ്സ് ഓഫ് ബഹ്റൈന്‍ ചെയർമാന് എഫ്.എം. ഫൈസല്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ മുൻ ചെയര്മാന് എബ്രഹാം ജോണ്‍ നിയന്ത്രിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സോമന് ബേബി, ഐ.സി.ആര്.എഫ് ചെയര്മാന് അരുള്‍ ദാസ്, ഇന്ത്യന്‍ ക്ലബ് സെക്രട്ടറി ജോബ്, കേരള സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, സാമൂഹിക പ്രവര്‍ത്തകരായ റഫീക്ക് അബ്ദുല്ല, യു.കെ. അനില്‍, കെ.ടി. സലീം, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, കൊല്ലം പ്രവാസി അസോസിയേഷന് സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, യു.പി.പി പ്രതിനിധി ബിജു ജോർജ്, പത്രപ്രവര്ത്തകന് സിജു ജോർജ്, കുടുംബ സൗഹൃദവേദി പ്രസിഡൻറ് ജേക്കബ് തേക്കുംതോട്, ലാല്‍കെയര്‍ ചാരിറ്റി വിങ് സെക്രട്ടറി തോമസ് ഫിലിപ്പ്, മുന്‍ ഐ.വൈ.സി.സി നേതാവ് ബിജു മലയില്‍, ഹൃദയസ്പര്‍ശം പ്രതിനിധി മിനി മാത്യു, അധ്യാപകരായ ജോണ്സണ് ദേവസി, ബബിന സുനില്‍, എന്നിര്‍ സംസാരിച്ചു.ദുബൈയിൽനിന്ന് പങ്കെടുത്ത ആര്.ജെയും ഗായകനുമായ അഭിലാഷ് വേങ്ങര, അരുള്‍ദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാമൂഹികപ്രവര്‍ത്തകനായ ദീപക് മേനോന് നന്ദി പറഞ്ഞു.