‘ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണം’

08:37 AM
19/08/2019
സോഷ്യൽ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യദിന ചിന്തകൾ’ചർച്ചായോഗത്തിൽനിന്ന്​

മനാമ: ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയായ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടവർ തന്നെ അതിനെ പരിക്കേൽപിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അവ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണമെന്ന്​ അഭിപ്രായമുയർന്നു. ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യദിന ചിന്തകൾ’ ചർച്ചായോഗത്തിലാണ്​ ഇൗ നിലപാടുയർന്നത്​. മതത്തി​​െൻറയും ജാതിയുടെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന കാലത്ത്  വൈവിധ്യങ്ങളുടെ നാടായ ഇന്ത്യ ലോകത്തിന്‌ സ്വാതന്ത്ര്യത്തി​​െൻറ ശരിയായ രൂപം കാട്ടിക്കൊടുക്കണം. 


ലോക രാജ്യങ്ങളിൽനിന്ന് ഇന്ത്യയെ വിഭിന്നമാക്കുന്ന ഏറ്റവും വലിയ സവിശേഷത അതി​െൻറ മഹത്തായ മതേതര ബഹുസ്വരതയുടെയും ജനാധിപത്യ സംസ്കാരത്തി​െൻറയും പാരമ്പര്യമാണ്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ഇന്ത്യക്കാരും ബാധ്യസ്ഥരാണ് എന്ന് സംഗമം വിലയിരുത്തി. ബദറുദ്ദീൻ പൂവാർ വിഷയാവതരണം നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ രാജൻ പയ്യോളി, നിസാർ കൊല്ലം, ജാസിർ വടകര (യൂത്ത് ഇന്ത്യ), വിനു ക്രിസ്റ്റി (എ.എ.പി), ബിനു കുന്നന്താനം (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്​), സഈദ് റമദാൻ (ഫ്രൻറ്​സ്​ ബഹ്റൈൻ) എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ് സലീം എടത്തല അധ്യക്ഷതയും ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട് സ്വാഗതവും ആശംസിച്ചു. കെ.കെ.മുനീർ സമാപനം നിർവ്വഹിച്ചു. പ്രളയ ദുരിതം പേറുന്നവർക്ക് ഐക്യദാർഢ്യം അർപ്പിച്ച്​ രാജീവ് നാവായിക്കുളം കവിതാലാപനം നടത്തി.

Loading...
COMMENTS