Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഗാ​ന്ധി​സ്‌​മൃ​തി​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് ദി​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന സോ​ഷ്യ​ൽ സ​യ​ൻ​സ് ദി​നാ​ച​ര​ണം
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന സോ​ഷ്യ​ൽ സ​യ​ൻ​സ് ദി​നാ​ച​ര​ണം

മ​നാ​മ: ഗാ​ന്ധി​സ്‌​മൃ​തി​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് ദി​നം ആ​ഘോ​ഷി​ച്ചു. സോ​ഷ്യ​ൽ സ​യ​ൻ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​ർ സം​ബ​ന്ധി​ച്ചു.

മ​ഹാ​ത്മ ഗാ​ന്ധി​യെ​യും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​യും കു​റി​ച്ചു​ള്ള ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​മാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി. ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു ക്വി​സ് മ​ത്സ​രം. ക്വി​സ് മാ​സ്റ്റ​ർ രാ​ജേ​ഷ് നാ​യ​ർ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

മു​ഖ്യാ​തി​ഥി ര​വി​ശ​ങ്ക​ർ ശു​ക്ല ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ് തോ​മ​സ് ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ജ​ന​നി മു​ത്തു​രാ​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ഹ മ​റി​യം റി​നി​ൽ, എ​യ്ഞ്ച​ൽ മ​രി​യ ബാ​ബു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സോ​ഷ്യ​ൽ സ​യ​ൻ​സ് വ​കു​പ്പ് മേ​ധാ​വി ആ​നി ജോ​ൺ ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. ദേ​ശ​ഭ​ക്തി​ഗാ​നം, ഉ​പ​ന്യാ​സ ര​ച​ന, മാ​തൃ​ക നി​ർ​മാ​ണം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നും സോ​ഷ്യ​ൽ സ​യ​ൻ​സ് ദി​നാ​ച​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ളും സ​ർ​ഗാ​ത്മ​ക​ത​യും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​ണ് ഇ​ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​സൂ​ത്ര​ണ മി​ക​വ് പു​ല​ർ​ത്തി​യ അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ അ​നു​മോ​ദി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ൾ

ക്വി​സ്: 1. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ: ആ​ദ്യ ശ്രീ​ജ​യ്, നി​ഖി​ത് പി.​ആ​ർ, നി​ര​ഞ്ജ​ൻ വി​ശ്വ​നാ​ഥ് അ​യ്യ​ർ. 2. ദ ​ന്യൂ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ: സൈ​റ ബി​ന്ദു മാ​ത്യു, ഇ​ഷി​ക ര​ഞ്ജി​ത്ത് നാ​യ​ർ, അ​നി​രു​ദ്ധ് രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ. 3. ദ ​ന്യൂ മി​ല്ലേ​നി​യം സ്കൂ​ൾ: ഹി​ബ അ​ബ്ദു​ൽ ക​രീം, പൃ​ഥ്വി കു​മാ​ർ ന​ന്ദ​കു​മാ​ർ, ഗ്രീ​ഷ്മ ഗം​ഗാ​ധ​ര.

ഫാ​ൻ​സി ഡ്ര​സ്: 1. ന​വ്യ ശ​ശി​കു​മാ​ർ ശു​ക്ല, 2. തേ​ജ​സ്വി​നി നാ​ച്ചി​യ​പ്പ​ൻ, 3. ഭ​വ്യ ന​ന്ദ നാ​യ​ർ

ദേ​ശ​ഭ​ക്തി ഗാ​നം: 1. അ​നു​ർ​ദേ​വ മു​ന​മ്പ​ത്ത് താ​ഴ, 2. ശ​ശാ​ങ്കി​ത് രൂ​പേ​ഷ് അ​യ്യ​ർ, 3 അ​രീ​ന മൊ​ഹ​ന്തി

ക്ലേ ​മോ​ഡ​ലി​ങ്: 1. ഇ​വാ​നി​യ റോ​സ് ബെ​ൻ​സ​ൺ, 2. സെ​റ സാ​ൻ​വി​ൻ , 3. ഹ​ർ​ഷി​ത വ​രോ​ൽ

പെ​ൻ​സി​ൽ ഡ്രോ​യി​ങ്: 1. ശ്രീ​ഹ​രി സ​ന്തോ​ഷ്, 2. അ​നി​രു​ദ്ധ് രാ​ജു​ൽ, 3. ആ​രാ​ധ്യ സ​ന്ദീ​പ്

പ്ര​സം​ഗം: 1. സാ​ൻ​വി ഷെ​ട്ടി , 2. ധ​ൻ​വി വി​റ​ൽ , 3. റി​ക്ക മേ​രി റോ​യ്

ഉ​പ​ന്യാ​സ ര​ച​ന: 1. മ​ഹി​മ മെ​ർ​ലി​ൻ റോ​യ് , 2. നി​ര​ഞ്ജ​ൻ വി. ​അ​യ്യ​ർ, 3. അ​ദി​ത്രി ര​ശ്മി മം​ഗ​ല​ത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolGandhijiSocial Science Day
News Summary - Social Science Day in Indian School
Next Story