സാമൂഹികപ്രവർത്തകൻ സയ്യിദ് ഹനീഫിനെ ആദരിച്ചു
text_fieldsഹ്യുമാനിറ്റേറിയൻ കൾചറൽ ഫോറം സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫിനെ ആദരിക്കുന്നു
മനാമ: സാമൂഹികസേവനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന 'ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്' സ്ഥാപകൻ സയ്യിദ് ഹനീഫിനെ ഹ്യൂമാനിറ്റേറിയൻ കൾചറൽ ഫോറം ബഹ്റൈൻ ചാപ്റ്റർ ആദരിച്ചു. സയ്യിദ് ഹനീഫിനുള്ള അഭിനന്ദന കത്ത് സമർപ്പിക്കുന്ന ചടങ്ങ് റീജനൽ സെക്രട്ടറി മന്ന അലിയുടെ അധ്യക്ഷതയിൽ നടന്നു. എം.ജെ.കെ. നേതാവ് എം. തമീമുൻ അൻസാരി എഴുതിയ അഭിനന്ദന കത്താണ് ചടങ്ങിൽ മുഖ്യമായി സമർപ്പിച്ചത്. റീജനൽ സെക്രട്ടറി മന്ന അലി, സയ്യിദ് ഹനീഫിന് കത്ത് കൈമാറുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.
അഹ്ലിയ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഡോ. സുരേഷ് സുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു.
സാമൂഹികപ്രവർത്തനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. റീജനൽ ട്രഷറർ ഹബീബുല്ല, റീജനൽ ഡെപ്യൂട്ടി സെക്രട്ടറിമാരായ നവാസ് അഹമ്മദ്, നൂർ മുഹമ്മദ്, മസ്താൻ, വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിമാരായ ദുർഗാദേവി, ഫാത്തിമ നുസ്ര, ഐ.ടി ഡിവിഷൻ സെക്രട്ടറി ഹുറുൽ ഫിർദൗസ് എന്നിവരും നിരവധി അംഗങ്ങളും അഭ്യുദയകാംക്ഷികളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

