സ്നേഹസ്പർശം പ്രവാസി, വിധവ പെൻഷൻ 17ാം വർഷത്തിലേക്ക്
text_fieldsസ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ 2025-26 വർഷത്തെ വിതരണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി 2007ൽ അഞ്ചുപേർക്ക് 500 രൂപ നൽകി ആവിഷ്കരിച്ചു നടപ്പാക്കിയ ശിഹാബ് തങ്ങൾ സ്നേഹ സ്പർശം പ്രവാസി വിധവ പെൻഷൻ 17ാം വർഷത്തിലേക്ക് കടക്കുകയാണ്.
പ്രവാസിയായ നമുക്കിടയിൽ ജീവിച്ചു പ്രവർത്തിച്ചവർ, രോഗംകൊണ്ട് പ്രവാസം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നവർ, പ്രായംകൊണ്ട് വിശ്രമ ജീവിതം നയിക്കുന്ന പരസഹായമില്ലാത്ത സഹോദരന്മാർ, ഭർത്താവിനെ നഷ്ടപ്പെട്ട ആരോരുമില്ലാത്ത സഹോദരിമാർ...
അങ്ങനെയുള്ളവരിലേക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.2025-26 വർഷത്തെ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ 16 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനത്തെ തങ്ങൾ അഭിനന്ദിച്ചു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് റസാഖ് ആയഞ്ചേരി, സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ, കുഞ്ഞബ്ദുല്ല മാസ്റ്റർ, മുൻ വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

