Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തുറയൂർ സ്​നേഹ സംഗമം’ നടന്നു

text_fields
bookmark_border
‘തുറയൂർ സ്​നേഹ സംഗമം’ നടന്നു
cancel

മനാമ: രോഗീ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് സമൂഹം പിന്തുണ നൽകണമെന്നും  പ്രവാസലോകത്തു നിന്നും നാട്ടുകാർക്ക് വേണ്ടി   സാന്ത്വനം ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ബഹ്‌റൈൻ ബസ്​മത് ഖൈർ സൊസൈറ്റി  പ്രസിഡൻറ്​ ശൈഖ നൂറ ബിൻത് ഖലീഫ ആൽ ഖലീഫ അഭിപ്രായപ്പെട്ടു.

സഗയ്യ കെ.സി.എ ഹാളിൽ സാന്ത്വനം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച തുറയൂർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ  പി.കെ.അബ്‌ദുറഹ്‌മാൻ  , ഐസിസി അബ്‌ദുറഹ്‌മാൻ , റഹൂഫ് നടേമ്മൽ,  മണിദാസ് പയ്യോളി എന്നിവരെ ആദരിച്ചു. റസാഖ് മൂഴിക്കൽ , സിറാജ് പള്ളിക്കര , കെ ടി .സലിം , അഫ്‌സൽ തിക്കോടി , മുസ്‌തഫ കുന്നുമ്മൽ , ചന്ദ്രൻ തിക്കോടി , ജമാൽ കുറ്റിക്കാട്ടിൽ ,  യു .കെ .ബാലൻ എന്നിവർ സംസാരിച്ച​ു.

കരീം പുളിയങ്കോട്ട് അധ്യക്ഷത വഹിച്ചു. സൈഫുള്ള ഖാസിം സ്വാഗതവും കെ.കെ .മുനീർ നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ചു മണിദാസ് പയ്യോളിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. .ടി എം .രാജൻ, .ടി .ടി റാഷിദ്, ആസിഫ് പയ്യോളി, രാജൻ മലോൽ, ജാബിർ മുണ്ടാളി, നബാസ്‌ .ഒ .പി, നൗഷാദ് ,സാലിഹ് കോയ, വേണു.ടി. ടി, ഹമീദ് .ഇ പി , സുബൈർ.കെ ഷാജി  എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sneha sangamam-bahrain-gulf news
Next Story