Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎസ്.എൻ.സി.എസ് ഉമ്മൽഹസം...

എസ്.എൻ.സി.എസ് ഉമ്മൽഹസം ഏരിയ യൂനിറ്റ് പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
എസ്.എൻ.സി.എസ് ഉമ്മൽഹസം ഏരിയ യൂനിറ്റ് പുനഃസംഘടിപ്പിച്ചു
cancel
camera_alt

എസ്.എൻ.സി.എസ് ഉമ്മൽഹസ്സം ഏരിയ യൂണിറ്റ് പുനഃസംഘടന പരിപാടിയിൽനിന്ന് 

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ഉമ്മൽഹസ്സം ഏരിയ യൂണിറ്റ് പുതിയ ഭാരവാഹികളോടെ പ്രവർത്തനമാരംഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവന്റെ സ്മരണാർത്ഥം ‘സി. കേശവൻ കുടുംബ യൂണിറ്റ്’ എന്നാണ് പുതിയ ഏരിയ യൂണിറ്റിന് നാമകരണം ചെയ്തിരിക്കുന്നത്.

എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജെ.പി അസോസിയേറ്റ് കമ്പനി മേധാവി ജയൻ പുരുഷോത്തമൻ മുഖ്യ അതിഥിയായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ യൂണിറ്റ് കൺവീനർ ശ്രീലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു.

എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ്, എക്സിക്യൂട്ടീവ് അംഗം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. എസ്.എൻ.സി.എസ് വൈസ് ചെയർമാനും ഉമ്മൽഹസം ഏരിയ ബി.ഒ.ഡി കോർഡിനേറ്ററുമായ അനിയൻ നാണു ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

ശ്യാമ രാജീവ് മുഖ്യ അവതാരകയായിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 'അരവം' ടീം അവതരിപ്പിച്ച നാടൻപാട്ട്, കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ ദൃശ്യവിരുന്നു, കുട്ടികൾ അവതരിപ്പിച്ച നൃത്തമുൾപ്പെടെ നിരവധി കലാപരിപാടികളും ഉണ്ടായിരുന്നു കൂടാതെ ഉമ്മൽഹസ്സം ഏരിയയിലെ നിരവധി പ്രവാസികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - S.N.C.S. Umm Al Husam Area Unit has been reorganized.
Next Story