Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.സി.എസ് സ്പീക്കേഴ്സ് ഫോറം 175ാം അധ്യായവും, പുതിയ കമ്മിറ്റി സ്ഥാനാരോഹണവും

text_fields
bookmark_border
എസ്.എൻ.സി.എസ് സ്പീക്കേഴ്സ് ഫോറം 175ാം അധ്യായവും, പുതിയ കമ്മിറ്റി സ്ഥാനാരോഹണവും
cancel
camera_alt

പുതിയ കമ്മിറ്റി ഭാരവാഹികൾ

മനാമ: ബഹ്റൈൻ, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പ്രസംഗ പരിശീലന കളരിയുടെ 175-ാം അദ്ധ്യായവും, 2026-27 ലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, അനുമോദന ചടങ്ങും സിൽവർ ജൂബിലി ഹാളിൽ ആഘോഷിച്ചു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കേഴ്സ് ഫോറം കോർഡിനേറ്റർ ബിജു ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി കവിയും, എഴുത്തുകാരനും, പ്രവാസലോകത്ത് മലയാള ഭാഷയുടെ പ്രചാരകനും, മനോജ്ജം മലയാളം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനുമായ മനോജ് കളരിക്കൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, പി.ജി.എഫ് സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ഷൈജു മാത്യു, മുഖ്യ മെന്ററും മാധ്യമപ്രവർത്തകനുമായ പ്രദീപ് പുറവങ്കര, അനിൽ കുമാർ യു. കെ, വിശ്വനാഥൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഒപ്പം സ്പീക്കേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഭരണസമിതി അംഗങ്ങളെ ആദരിച്ചു.

തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രസിഡന്റ് വിശ്വനാഥൻ ഭാസ്കരൻ, വൈസ് പ്രസിഡന്റ് എഡ്യൂക്കേഷൻ - ജിഷ്ണു സുരേഷ്, മെമ്പർഷിപ്പ് സെക്രട്ടറി - അനിത ശിവരാജൻ, സെക്രട്ടറി - സന്ധ്യ ബിലോജ്, ജോയിന്റ് സെക്രട്ടറി - രാജി രാജേഷ്, ട്രഷറർ - അജേഷ് പിള്ള, പബ്ലിക് റിലേഷൻസ് - സജിത്ത് വെള്ളിക്കുളങ്ങര, സെർജൻറ് അറ്റ് ആർമ്സ് - അജിത്ത് കണ്ണൂർ, ഡെപ്യൂട്ടി സെർജൻറ് അറ്റ് ആർമ്സ്- ജിനൻ രാജ്, കോർഡിനേറ്റർ - സുധ സുനിൽ, ജനറൽ കൺവീനർ - ബിജു ചന്ദ്രൻ, മെന്റർമാരായി - പ്രശാന്ത് കെ കെ, സാബു പാലാ, സന്തോഷ് ചെറുപറമ്പിൽ, അജിത്ത് കുമാർ സി.കെ എന്നിവർ ചുമതല ഏറ്റെടുത്തു. ചടങ്ങിന് പ്രോഗ്രാം കൺവീനർ അജിത്ത് കണ്ണൂർ നന്ദി പ്രകാശനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SNCS Speakers Forum Celebrates 175th Chapter
Next Story