Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.സി.എസ് സൽമാനിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
എസ്.എൻ.സി.എസ് സൽമാനിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു
cancel

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) സൽമാനിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യുണിക്കോ ഗ്രൂപ് മേധാവി ജയശങ്കർ വിശ്വനാഥൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ഏരിയ യൂണിറ്റ് കൺവീനർ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ യൂണിറ്റ് സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനിഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, സൽമാനിയ ഏരിയ യൂണിറ്റ് രക്ഷാധികാരി അജിത് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ഏരിയ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് രാജേഷ് അവതരിപ്പിച്ച സോളോ സാക്സഫോൺ വാദനവും ഡി.ജെ അനി നയിച്ച ഡി.ജെ ഷോയും ചടങ്ങിന് മാറ്റുകൂട്ടി. ശിഖ ഷിബു, രാജേഷ് പേരുങ്കുഴി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SNCS Salmaniya
Next Story