Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎസ്.എൻ.സി.എസ് ഓണം, ചതയ...

എസ്.എൻ.സി.എസ് ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
എസ്.എൻ.സി.എസ് ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കം
cancel

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലും തുടർന്ന് നടന്ന കലാപരിപാടികളിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും, ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാ നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പമ്പാവാസൻ നായരെ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ വിവിധ നൃത്തങ്ങൾ, വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച പുലിക്കളി, സ്കിറ്റുകൾ എന്നിവ അരങ്ങേറി, രാജേഷ് പെരുങ്ങുഴി പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsonamcelebrationsBahrain NewsSNCS
News Summary - SNCS Onam and Chataya Day celebrations begin
Next Story