Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 12:50 PM IST Updated On
date_range 6 Jun 2026 12:50 PM ISTസി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവെച്ച വിദ്യാർഥികളെ എസ്.എൻ. സിഎസ് ആദരിച്ചു
text_fieldsbookmark_border
മനാമ: സി.ബി.എസ്.ഇ പരീക്ഷകളിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കാഴ്ചവച്ച വിദ്യാർഥികളെ ആദരിച്ചു. എസ്.എൻ. സിഎസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷതയും വഹിച്ചു. ജയശങ്കർ വിശ്വനാഥൻ, ദിലീപ് കുമാർ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.
കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു. എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി.സി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

