സ്മൃതി കലാകായിക മേള സമാപന സമ്മേളനം ഇന്ന്
text_fieldsസ്മൃതി കലാകായികമേള ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് ബഹ്റൈനിലെത്തിയ ഗായകരായ മെറിന് ഗ്രിഗറി, ശ്രീജിഷ് സുബ്രമണ്യൻ എന്നിവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ സ്മരണാർഥം 2003 മുതല്‍ നടത്തിവരുന്ന സ്മ്യതി കലാകായികമേള ഈ വര്‍ഷവും നടന്നു. ഇടവകയിലെ നാലുവയസ്സ് മുതലുള്ള മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി അഞ്ച് ഗ്രൂപ്പുകളിലായി 140ല്‍ പരം മത്സരങ്ങള്‍ ആണ് അരങ്ങേറിയത്. 500 ഓളം പേർ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
സ്മൃതി കലാകായികമേള- 2023ന്റെ ഗ്രാൻഡ് ഫിനാലെ 26ന് വൈകീട്ട് അഞ്ചുമുതല്‍ അദാരി പാര്‍ക്കിലുള്ള ന്യൂ സീസണ് ഹാളില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനദാനവും ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായ മെറിന് ഗ്രിഗറി, സ രി ഗ മ പ താരം ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോയും മറ്റ് കലാപരിപാടികളും അന്നേ ദിവസം നടക്കും.
ഇടവക വികാരി ഫാ. പോള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തിൽ ബഹ്റൈൻ പാർലമെൻറ് അംഗം നജീബ് ഹമദ് അൽ കുവറി എം.പി മുഖ്യാതിഥി ആയിരിക്കും. ഇടവക സഹ വികാരി ഫാ. സുനില്‍ കുര്യന് ബേബി, മലങ്കര ഓര്‍ത്തഡോക്സ് സൺഡേ സ്കൂള്‍ ഓഫിസ് അഡ്മിന് ഫാ. ജോബ് സാം മാത്യൂ, കത്തീഡ്രല്‍ ട്രസ്റ്റി ജീസണ്‍ ജോർജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ, പ്രസ്ഥാനം ലേ- വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയല്‍ സാം ബാബു, ട്രഷറര്‍ സാന്റോ അച്ചന്‍കുഞ്ഞ് എന്നിവര്‍ സന്നിഹിതരായിരിക്കുമെന്ന് സ്മൃതി ജനറല്‍ കണ്‍വീനര്‍ ബോണി മുളപാംപള്ളില്, പ്രോഗ്രാം കണ്‍വീനര്‍ ജിനു ചെറിയാന്, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ് ബഹനാന് എന്നിവര്‍ അറിയിച്ചു.