സ്മൃതി കലാ കായികമേള സമാപിച്ചു
text_fieldsസെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന സ്മൃതി കലാകായിക മേള സമാപനച്ചടങ്ങ്
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന സ്മൃതി കലാകായിക മേളക്ക് സമാപനം.ആധാരി പാർക്കിലുള്ള ന്യൂ സീസൺ ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ രണ്ടു മാസമായി 140 ൽ പരം കലാ കായിക മത്സര ഇനങ്ങളിൽ മാറ്റുരച്ച 2000 ൽ അധികം മത്സരാർഥികളിൽ വിജയികളായവർക്ക് അവാർഡ് വിതരണം ചെയ്തു.
വിവിധ ഗ്രൂപ്പുകളിൽ ചാമ്പ്യൻമാരായവർക്ക് കലാതിലക, കായികപ്രതിഭ പട്ടവും നൽകി. പൊതുസമ്മേളനത്തിൽ ബഹ്റൈൻ പാർലമെന്റ് അംഗം നജീബ് ഹമദ് അൽ കവാരി വിശിഷ്ടാതിഥിയായിരുന്നു.കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ പോൾ മാത്യു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോയൽ സാം ബാബു സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ ബോണി മുളപ്പാംപള്ളിൽ, പ്രോഗ്രാം കൺവീനർ ജിനു ചെറിയാൻ, കത്തീഡ്രൽ അസി. വികാരി ഫാ. സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ ട്രസ്റ്റി ജീസൺ ജോർജ്, കത്തീഡ്രൽ സെക്രട്ടറി ജേക്കബ് പി. മാത്യു, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ പ്രതിനിധി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫാ. ജോബ് സാം മാത്യു, അന്നമ്മ തോമസ്, ട്രഷറർ സാന്റോ അച്ചൻകുഞ്ഞ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മെറിൻ ഗ്രിഗറി, ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ നയിച്ച ഗാനമേളയും നടന്നു. പരിപാടികൾ ജെയ്സൺ ആറ്റുവ, ബിൻസി അനിൽ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

