എസ്.എം.സിയിൽ ഏപ്രിലിൽ നടന്നത് 1388 ശസ്ത്രക്രിയ
text_fieldsസൽമാനിയ മെഡിക്കൽ കോംപ്ലക്സ്
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ 1388 ശസ്ത്രക്രിയകൾ നടന്നതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
മുമ്പ് ശസ്ത്രക്രിയക്കായി കാത്തിരിക്കണമായിരുന്നു. വെയ്റ്റിങ് സമയം കുറക്കാനുള്ള ശ്രമം വിജയകരമായതിന്റെ ഗുണമാണ് ഇത്രയും പേരുടെ ശസ്ത്രക്രിയ ചെയ്യാനായത്. 13 സ്പെഷാലിറ്റികളാണ് സൽമാനിയയിലുള്ളത്. മുഴുവൻ സർക്കാർ ആശുപത്രികളുടെയും ഗുണനിലവാരം വർധിപ്പിക്കാനും മെച്ചപ്പെട്ട ആരോഗ്യ സേവനം നൽകാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എസ്.എം.സി ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാരുടെ ആത്മാർഥമായ പ്രവർത്തനമാണ് കൂടുതൽ പേർക്ക് സേവനം നൽകാൻ സാധിച്ചത്. വരും മാസങ്ങളിൽ ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.