Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​നി​ൽ...

ബ​ഹ്‌​റൈ​നി​ൽ സ്മാ​ർ​ട്ട് ട്രാ​ഫി​ക് കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​നി​ൽ സ്മാ​ർ​ട്ട് ട്രാ​ഫി​ക് കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ റോ​ഡു​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക എ.​ഐ അ​ധി​ഷ്ഠി​ത സ്മാ​ർ​ട്ട് കാ​മ​റ സം​വി​ധാ​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ​വ​ന്നു. ക​ഴി​ഞ്ഞ മാ​സം രാ​ജ്യ​ത്തു​ണ്ടാ​യ ആ​റ് വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ‘ബി​യോ​ൺ സൊ​ല്യൂ​ഷ​ൻ​സ്’ വി​ക​സി​പ്പി​ച്ച ഈ ​കാ​മ​റ​ക​ൾ​ക്ക് പ​ന്ത്ര​ണ്ടോ​ളം വ്യ​ത്യ​സ്ത ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം ക​ണ്ടെ​ത്താ​ൻ ശേ​ഷി​യു​ണ്ട്.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ കൈ​യി​ൽ ഫോ​ൺ പി​ടി​ച്ചു​സം​സാ​രി​ക്കു​ക​യോ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യോ ചെ​യ്യു​ക, ഡ്രൈ​വ​റോ മു​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രോ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ന്ന​ത്, നി​ശ്ചി​ത വേ​ഗ​പ​രി​ധി ലം​ഘി​ക്കു​ന്ന​ത്, മു​ൻ​സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്യു​ന്ന​ത്, ചു​വ​പ്പ് സി​ഗ്ന​ൽ ലം​ഘ​നം, തെ​റ്റാ​യ ലെ​യ്ൻ മാ​റ്റം, മ​ഞ്ഞ വ​ര ക​ട​ന്നു​ള്ള ഓ​വ​ർ​ടേ​ക്കി​ങ്, വി​ൻ​ഡോ ടി​ന്റി​ങ് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ.

ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 20 ദീ​നാ​ർ മു​ത​ൽ 100 ദീ​നാ​ർ വ​രെ​യാ​ണ് പി​ഴ. എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, റേ​സി​ങ് തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് 500 ദീ​നാ​ർ വ​രെ പി​ഴ​യും ആ​റ് മാ​സം വ​രെ ത​ട​വും ല​ഭി​ക്കാം.

നി​യ​മ​ലം​ഘ​നം ന​ട​ത്തി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച ട്ര​യ​ൽ റ​ണ്ണി​നു​ശേ​ഷം 500 ഓ​ളം കാ​മ​റ​ക​ളാ​ണ് നി​ല​വി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Smart traffic cameras begin operation in Bahrain
Next Story