ബഹ്റൈനിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു
text_fieldsമനാമ: രാജ്യത്ത് സ്മാർട്ട് പാർക്കിങ് സംവിധാനമൊരുക്കുന്നതിന് പാസ് കുവൈത്തും ബഹ്റൈൻ കാർ പാർക്കിങ് കമ്പനിയും തമ്മിൽ ധാരണയായി. കുവൈത്തിൽ ആദ്യമായി സ്മാർട്ട് പാർക്കിങ് സംവിധാനം ആവിഷ്കരിച്ച കമ്പനിയാണ് പാസ്. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് സ്വയം സംവിധാനത്തിലൂടെ രേഖപ്പെടുത്തുകയും അതുവഴി രാജ്യത്തെവിടെയും വാഹനങ്ങൾ വേഗത്തിലും എളുപ്പത്തിലും പാർക്ക് ചെയ്യാനും കഴിയുന്ന സംവിധാനമായിരിക്കും നിലവിൽ വരുക. അദ്ലിയയിലെ ദ ടെർമിനൽ കാർ പാർക്കിങ് ഏരിയയിലാണ് ഇതാദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

