സ്കൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ് മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: സ്കൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസിെൻറ മൂന്നാമത് ശാഖ മനാമ അധാരി പാർക്കിന് സമീപം സൽമാൻ മുഹമ്മദ് അൽ സഇൗദ് അൽ ജലാഹിമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖർ പെങ്കടുത്തു. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് എല്ലാവിധ സജ്ജീകരണങ്ങളും മിതമായ നിരക്കിൽ യാഥാർഥ്യമാക്കുമെന്ന് ചടങ്ങിൽ ഉടമ അഷറഫ് മായഞ്ചേരി അറിയിച്ചു.
വിനോദസഞ്ചാരം, മെഡിക്കൽ ടൂറിസം തുടങ്ങിയവ വളരെ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. നാലാമത്തെ ശാഖ മുഹറഖിൽ ഉടൻ ആരംഭിക്കും. എയർപോർട്ട് ട്രാൻസ്ഫറിങ്, എംബസി അസിസ്റ്റൻസ്, ഹോട്ടൽ ബുക്കിങ്, ടൂർ പാക്കേജ്, ബഹ്റൈൻ വിസിറ്റിങ് വിസ, ട്രാവൽ ഇൻഷുറൻസ് എന്നിവയും സ്കൈ വേൾഡിെൻറ പ്രത്യേകതയായിരിക്കുമെന്നും അഷറഫ് മായഞ്ചേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
