എസ്.കെ.എസ്.എസ്.എഫ് പൾസ് ശ്രദ്ധേയമായി
text_fieldsഎസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് പൾസ് പരിപാടിയിൽനിന്ന്
മനാമ: സമസ്‌ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് കൊണ്ട് ‘ഒറ്റമനസ്സ് ഒരേ ദിശയിൽ’ എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ മർക്കസ് ഹാളിൽ സംഘടിപ്പിച്ച യൂണിറ്റ് പൾസ് സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായി. സംഘടനാ ശാക്തികരണം, വൈജ്ഞാനിക ചർച്ചകൾ, സർഗാത്മക കഴിവുകൾ തുടങ്ങിയ സെഷനുകളിലായി നടന്ന പ്രഥമ യൂണിറ്റ് പൾസ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറിയും
പ്രമുഖ പ്രഭാഷകനും സംഘാടകനുമായ ബഷീർ അസ്അദി നമ്പ്രം വെർച്വൽ അതിഥിയായി പങ്കെടുത്തു. യൂണിറ്റ് പൾസ് ജനറൽ കൺവീനറും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ നവാസ് കുണ്ടറയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അനസ് ഹസനി സ്വാഗതം പറഞ്ഞു. സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ആക്ടിംഗ് പ്രസിഡന്‍റ് ഇസ്മായിൽ പറമ്പത്ത്, ജനറൽ സെക്രട്ടറി സനാഫ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. ഫായിസ് ഫൈസി പ്രാർത്ഥനയും ഏരിയ കൺവീനർ ജംഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

