എസ്.കെ.എസ്.എസ്.എഫ് മദീന പാഷൻ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ പോസ്റ്റർ പ്രകാശനം
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ എല്ലാ വർഷവും നടത്തിവരാറുള്ള പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പ്രകീർത്തന, പ്രഭാഷണ വേദിയായ മദീന പാഷൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു.
ബഹ്റൈൻ ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ദിക്റുസ്വാലിഹീൻ വേദിയിൽ സമസ്ത ബഹ്റൈൻ, ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കൾ, ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
നവംബർ 22 വെള്ളിയാഴ്ച മനാമ സമസ്ത ഓസിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ യുവപണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സ്റ്റേറ്റ് കൺവീനറുമായ മുജ്തബ ഫൈസി ആനക്കര മുഖ്യാതിഥിയാകും. വൈകീട്ട് നാലിന് പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ബുർദ മജ്ലിസ്, മദ്ഹ് ഗാനങ്ങൾ, ഖവാലി എന്നിവയും അരങ്ങേറും.
സമസ്ത കേന്ദ്ര ഏരിയ നേതാക്കൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഉസ്താദുമാർ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ, കൺവീനർമാർ വിഖായ പ്രവർത്തകരും കൂടാതെ പ്രവാചക സ്നേഹികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

