എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ ചത്വരം ആഗസ്റ്റ് 15ന്; സത്താർ പന്തല്ലൂർ പങ്കെടുക്കും
text_fieldsസത്താർ പന്തല്ലൂർ
മനാമ: സ്വാതന്ത്ര്യ ദിനത്തിൽ ‘ മതേതരത്വം; ഇന്ത്യയുടെ മതം’ ശീർഷകത്തിൽ വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപ്പട്ടണം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ സുപ്രഭാതം റെസിഡന്റ് എഡിറ്ററും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താർ പന്തല്ലൂർ മുഖ്യാതിഥിയായിരിക്കും.
ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മറ്റ് സംഘടനകളുടെ പ്രതിനിധികളും കൂടാതെ വിശിഷ്ടാതിഥി ഫാദർ അനൂപ് പ്രസംഗിക്കും. ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് ഏരിയ കൺവീനർമാർ വിഖായ, എസ്.കെ.എസ്.ബി.വി തുടങ്ങി എല്ലാ ഘടകങ്ങളുടെയും പ്രവർത്തകരും ഏരിയകളിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

