എസ്.കെ.എസ്.എസ്.എഫ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
text_fieldsഎസ്.കെ.എസ്.എസ്.എഫ് ഇഫ്താർ കിറ്റ് വിതരണം
മനാമ: ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ഡിപ്പാർട്മെന്റിൽനിന്നും വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസഫ് ലോറിയിൽനിന്ന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഇഫ്താർ ടെൻറിൽ കൂടി വഴിയാത്രക്കാർക്ക് നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്തു.
സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി വിതരണോദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് ചോലക്കോട്, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, ജോ.സെക്രട്ടറിമാരായ മുഹമ്മദ് , റാഷിദ് കാക്കട്ടിൽ, ഉമ്മുൽ ഹസ്സം ഏരിയ കൺവീനർ അനസ്, ഷുഹൈബ്, മനാമ ഏരിയ വീഖായ കൺവീനർ ഷബീർ, റാഷിദ്, താജുദ്ദീൻ, റഹീം നടുക്കണ്ടി, മുഹമ്മദ് വേളം, നിയാസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

