എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനമാചരിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പരിപാടിയിൽനിന്ന്
മനാമ: കർമ വീഥിയിൽ 36 ആണ്ടുകൾ പൂർത്തിയാക്കിയ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ വിദ്യാർഥി പ്രസ്ഥാനം എസ്.കെ.എസ്.എസ്.എഫ് അതിന്റെ സ്ഥാപകദിനമായ ഫെബ്രുവരി 19ന് ബഹ്റൈനിലും സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ട്രഷറർ നൗഷാദ് എസ്.കെ, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ട്രഷറർ ഉമൈർ വടകര, വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരുന്തൽമണ്ണ, സമസ്ത ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർ അബ്ദുൽ റസാഖ് ഫൈസി, സമസ്ത ബഹ്റൈൻ മനാമ ഏരിയ നേതാക്കളായ ജാഫർ കണ്ണൂർ, അബ്ദുൽ റൗഹൂഫ്, റഫീഖ് സാലിഹ്, ഫാസിൽ വാഫി, മറ്റു വിവിധ ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു.എസ്.കെ.എസ്.എസ്.എഫ് പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുൽ ജബ്ബാർ മനാമ, റാഷിദ്, അനസ് ഹസനി ഹിദ്ദ്, ഏരിയ കൺവീനർമാരായ ഫിർദൗസ് ഹിദ്, സിയാദ്, ഷംസീർ ജിദാലി, മുനീർ, മറ്റു വിഖായ അംഗങ്ങളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

