എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsമനാമ: സമസ്‌ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് പൾസ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഘടകങ്ങളുടെ സംയുക്ത യോഗത്തിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് എന്നിവർ ചേർന്ന് പ്രകാശനം നടത്തി.
ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ സംഘടനാ ശാക്തീകരണം, ആത്മീയം വൈജ്ഞാനിക ചർച്ചകൾ, സർഗ്ഗാത്മക പ്രോഗ്രാമുകൾ തുടങ്ങി വിവിധ സെഷനുകളിലായി പരിപാടികൾ സംഘടിപ്പിക്കും. അനസ് ഹസനി ചെയർമാനും നവാസ് കുണ്ടറ ജനറൽ കൺവീനറുമായി പതിനഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതിക്ക് രൂപം നൽകി.
ഏരിയ തല യൂണിറ്റ് പൾസിൻ്റെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രതിനിധി സംഗമം, പുതുതലമുറയെ ചേർത്ത് പിടിക്കുന്ന യൂത്ത് ഹബ്ബ്, സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന സ്പീച്ച് ഫോറം, എജുക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ് തുടങ്ങിയ വിവിധ പദ്ധതികൾ അടങ്ങുന്ന കർമ്മ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റുമായ അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

