എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക ഇന്ന്
text_fieldsഹാശിർ അലി ശിഹാബ് തങ്ങൾ,
അൻവർ മുഹ്യിദ്ദീൻ ഹുദവി
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക ഇന്നുരാത്രി 8:30ന് മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി അൻവർ മുഹ്യുദ്ദീൻ ഹുദവി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണം നടത്തും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിലാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിനിധികളും സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ഭാരവാഹികൾ, ഉസ്താദുമാർ, ഏരിയ കോഓഡിനേറ്റർമാർ, എസ്.കെ.എസ്.എസ്.എഫ് ഏരിയ കൺവീനർമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

