എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സഹചാരി ഫണ്ട് കൈമാറി
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സഹചാരി ഫണ്ട് കൈമാറുന്നു
മനാമ: ആതുര സേവന ചികിത്സ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് സമസ്ത ബഹ്റൈൻ ഏരിയ കമ്മിറ്റി സ്വരൂപിച്ച കൈമാറി. കോഴിക്കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് പ്രവാസി മീറ്റിൽ വെച്ച് സ്റ്റേറ്റ് പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്കാണ് ബഹ്റൈൻ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചോലക്കോട് ഫണ്ട് കൈമാറിയത്.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ്, ബഹ്റൈൻ ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ മറ്റു ജി.സി.സി രാജ്യങ്ങളിലെ നേതാക്കളും സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

