Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.കെ.എസ്.എസ്.എഫ് ബഹ്​റൈൻ സ്ഥാപകദിനം ആഘോഷിച്ചു

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ് ബഹ്​റൈൻ സ്ഥാപകദിനം ആഘോഷിച്ചു
cancel
camera_alt???.??.???.???.??? ?????? ???? ???? ??????????????
മനാമ: ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ഘടകം സംഘടനയുടെ സ്ഥാപക ദിനാഘോഷം ബഹ്റൈനില്‍ ആഘോഷിച്ചു. മനാമ ഗോൾഡ്​സിറ്റിയിലെ സമസ ്​ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സമസ്​ത ബഹ്റൈൻ പ്രസിഡൻറ്​ ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തിയതോടെയാണ് സ്ഥാപകദിനാഘോഷചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന സംഗമത്തിൽ റബീഅ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. സമസ്​ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി , റെയ്‌ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മൻസൂർ ബാഖവി കരുളായി സംസാരിച്ചു.
സമസ്​ത ബഹ്റൈൻ കേന്ദ്ര-ഏരിയ നേതാക്കൾ, ബഹ്റൈനിലെ എസ് കെ എസ് എസ് എഫ് -വിഖായ പ്രവർത്തകർ, ഏരിയാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SKSSF Bahrain , Gulf news
Next Story