എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് ഏഴിന് തുടക്കമാകും
text_fieldsസഹചാരി റിലീഫ് ഫണ്ട് ശേഖരണ പ്രചാരണ പോസ്റ്റർ
പ്രകാശനം
മനാമ: ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം മാർച്ച് ഏഴിന് ബഹ്റൈൻ സമസ്തയുടെ വിവിധ ഏരിയകളിൽ നടക്കും. ആതുര സേവന ശുശ്രൂഷ മേഖലയിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സംവിധാനമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ 20 വർഷത്തിലധികമായി ഡയാലിസിസ്, കിഡ്നി മാറ്റിവെച്ചവർ, കാൻസർ രോഗികൾ, ഹൃദ്രോഗികൾ, കിടപ്പ് രോഗികൾ, അപകടത്തിലകപ്പെട്ടവർ, തുടങ്ങി പതിനായിരത്തിലധികം രോഗികൾക്ക് സഹായം നൽകിക്കൊണ്ട് വ്യത്യസ്ത സഹായ പദ്ധതികളുമായി സഹചാരി റിലീഫ് സെൽ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
സഹചാരി റിലീഫ് ഫണ്ട് ശേഖരണ പ്രചാരണ പോസ്റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ ഹൂറ ഏരിയ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയുടെ സദസ്സിൽ വെച്ച് സമസ്ത തിരുവനന്തപുരം ജില്ല സെക്രട്ടറി നൗഷാദ് ബാഖവി സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് എസ്.കെ, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാശിദ് കക്കട്ടിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിന്റെ കീഴിൽ നിർധന രോഗികൾക്ക് സാമ്പത്തിക സഹായം, മരുന്നു വിതരണം, വീൽചെയർ തുടങ്ങി വിവിധ സഹായങ്ങൾ നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 39533273, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

