Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​തേ​ത​ര​ത്വ​ത്തി​ന്റെ...

മ​തേ​ത​ര​ത്വ​ത്തി​ന്റെ സ​ന്ദേ​ശ​വു​മാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്വാ​ത​ന്ത്ര്യ ച​ത്വ​രം

text_fields
bookmark_border
മ​തേ​ത​ര​ത്വ​ത്തി​ന്റെ സ​ന്ദേ​ശ​വു​മാ​യി  എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്വാ​ത​ന്ത്ര്യ ച​ത്വ​രം
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്വാ​ത​ന്ത്ര്യ ച​ത്വ​രം

മ​നാ​മ: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘മ​തേ​ത​ര​ത്വം ഇ​ന്ത്യ​യു​ടെ മ​തം’ ശീ​ർ​ഷ​ക​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്വാ​ത​ന്ത്ര്യ​ച​ത്വ​രം ന​ട​ന്നു.സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ദ്‍ലു​സാ​ദാ​ത്ത് നി​സാ​മി പ്ര​ഭാ​ഷ​ണം ന​ട​ത്തി.


വ​ർ​ണ വ​ർ​ഗ ഭാ​ഷ വൈ​ജാ​ത്യ​ങ്ങ​ൾ​ക്ക​പ്പു​റം ഒ​ത്തൊ​രു​മ​യും സ്നേ​ഹ​വും സൗ​ഹൃ​ദ​വും​കൊ​ണ്ട് നേ​ടി​യെ​ടു​ത്ത ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ക​ല​ർ​പ്പി​ല്ലാ​ത്ത സ്നേ​ഹം അ​സ്ത​മി​ച്ചു​കൂ​ടാ എ​ന്നും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന അ​ടി​സ്ഥാ​ന സ​ന്ദേ​ശം കൈ​മു​ത​ലാ​ക്കി ഇ​ന്ത്യ​യു​ടെ പൈ​തൃ​കം ഉ​ൾ​ക്കൊ​ണ്ട് മു​ന്നേ​റാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​സ്ത ബ​ഹ്റൈ​ൻ ജോ. ​സെ​ക്ര​ട്ട​റി കെ.​എം.​എ​സ്. മൗ​ല​വി പ​റ​വ​ണ്ണ പ്ര​തി​ജ്ഞ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഐ.​സി. ആ​ർ.​എ​ഫ് ബ​ഹ്റൈ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, പ്ര​തി​ഭ ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ട്ര​ഷ​റ​ർ ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മ​സ്ത കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ് മു​ഹ​മ്മ​ദ് ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹാ​ഫി​ള് ഷ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, മു​സ്ത​ഫ ക​ള​ത്തി​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ഹീം ദാ​രി​മി, ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, സ​മ​സ്ത ഹൂ​റ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൻ ബാ​ഖ​വി, ഉ​മ്മു​ൽ ഹ​സ്സം കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ ദാ​രി​മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി മോ​നു മു​ഹ​മ്മ​ദ്, വ​ർ​ക്കി​ങ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ റ​ഷീ​ദ് വി.​പി, റ​ഷീ​ദ് ക​ക്ക​ട്ടി​ൽ, സാ​ലി​ഹ്, ഷെ​ബീ​ർ, നി​യാ​സ്, റ​ഫീ​ഖ് വി.​കെ, അ​ബ്ദു​ൽ ജ​ബ്ബാ​ർ, നൗ​ഫ​ൽ വ​യ​നാ​ട്, സു​ൽ​ഫി ഫി​ർ​ദൗ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഉ​മൈ​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ചോ​ല​ക്കോ​ട് സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaNationalismFreedombahrainSecularism squareSKSF
News Summary - SKSF Freedom with a Message of Secularism square
Next Story