എസ്.ജെ.എം ബഹ്റൈൻ സമ്മറൈസ് ക്യാമ്പ് ശ്രദ്ധേയമായി
text_fieldsസമ്മറൈസ് ക്യാമ്പിന്റെ ഭാഗമായി സൽമാബാദ് മദ്റസ വിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയിൽ നിന്ന്
മനാമ: വിദ്യാർഥികൾക്ക് പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും പരിശീലനങ്ങളും സാധ്യമാക്കി എസ്.ജെ.എം ബഹ്റൈൻ റേഞ്ച് കമ്മിറ്റി മദ്റസ വിദ്യാർഥികൾക്കായി നടത്തിയ 'സമ്മറൈസ്' വേനൽക്കാല പഠനക്യാമ്പ് സമാപിച്ചു.
റിഫ, മനാമ, ഗുദൈബിയ, സൽമാബാദ്, ഉമ്മുൽ ഹസം, മുഹറഖ്,ഈസ ടൗൺ, ബുദയ്യ, ഹമദ് ടൗൺ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മജ്മത അലീമിൽ ഖുർആൻ മദ്റസകളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി പഠന സെഷനുകൾക്ക് പുറമെ കളറിങ്, പാട്ട്, ചിത്രരചന, ക്വിസ് മത്സരങ്ങളും സ്റ്റഡി ടൂറും സംഘടിപ്പിച്ചു. വിവിധ സെഷനുകൾക്ക് മമ്മൂട്ടി മുസ്ലിയാർ, സൈനുദ്ദീൻ സഖാഫി, അബ്ദുൽ ഹക്കീം സഖാഫി, റഫീഖ് ലതീഫി, എം.സി. അബ്ദുൽ കരീം, ഷാനവാസ് മദനി, ഉസ്മാൻ സഖാഫി, അബ്ദുൽ റഹീം സഖാഫി, യൂസുഫ് അഹ്സനി, നസീഫ് അൽ ഹസനി, ശിഹാബുദ്ദീൻ സിദീഖി, കോയ മുസ്ലിയാർ, മജീദ് സഅദി, ഇസ്മായിൽ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

