Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​ഐ.​ആ​ർ ആശങ്ക;...

എ​സ്.​ഐ.​ആ​ർ ആശങ്ക; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
എ​സ്.​ഐ.​ആ​ർ ആശങ്ക; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

എ​സ്.​ഐ.​ആ​ർ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റൈ​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു

മ​നാ​മ: എ​സ്.​ഐ.​ആ​ർ വി​ഷ​യ​ത്തി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ, ബ​ഹ്റൈ​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പാ​ർ​ല​മെൻറി​ലെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ കാ​ല​യ​ള​വ് മാ​ത്രം ന​ൽ​കി​യ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള​ള എ​ൻ.​ആ​ർ.​ഐ വോ​ട്ട​ർ​മാ​ർ​ക്കും പേ​രു​ക​ൾ വോ​ട്ട​ർ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​വ​രു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സു​താ​ര്യ​വും പ്ര​വാ​സി സൗ​ഹൃ​ദ​പ​ര​വു​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​വും നി​വേ​ദ​ന​ത്തി​ൽ ഉ​യ​ർ​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും സം​സ്ഥാ​ന പ്ര​വാ​സി വ​കു​പ്പും ഈ ​പ്ര​ക്രി​യ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കാ​ളി​ക​ളാ​വു​ന്ന രീ​തി​യി​ലു​ള്ള മാ​ർ​ഗ​രേ​ഖ​ക​ളും രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശ സം​ര​ക്ഷ​ണം നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മ​ല്ല, അ​വ​രു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ൾ​ക്ക് രാ​ഷ്ട്രം ന​ൽ​കു​ന്ന കൃ​ത​ജ്ഞ​ത​യു​ടെ​യും ബ​ഹു​മാ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത് വ​ള​രെ വൈ​കി മാ​ത്ര​മാ​ണെ​ന്ന കാ​ര്യം സം​ഘം എം.​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തും വി​ദേ​ശ​ങ്ങ​ളി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ഉ​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. അ​വ​സാ​ന​ത്തെ ര​ണ്ട് ദി​വ​സം സൈ​റ്റ് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മം അ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ​ക്ക് പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യ കാ​ര്യം സം​ഘം അ​ദ്ദേ​ഹ​ത്തോ​ട് ബോ​ധി​പ്പി​ച്ചു.

വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ർ​ല​മെൻറി​ന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​സ്.​ഐ.​ആ​ർ ഹെ​ൽ​പ് ഡെ​സ്ക് കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ ഹു​സൈ​ൻ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsExpatriate WelfareSIR
News Summary - SIR concerns; Expatriate Welfare Premachandran submits a complaint to MP
Next Story