എസ്.ഐ.ആർ ബോധവത്കരണം ശ്രദ്ധേയമായി
text_fieldsഎസ്.ഐ.ആർ ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച എസ്.ഐ.ആർ ബോധവത്കരണവും വോട്ടേഴ്സ് രജിസ്ട്രേഷൻ പരിശീലനവും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഹൂറ റയ്യാൻ മദ്രാസ് ഹാളിൽ നടന്ന പരിപാടിയിൽ സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ചു. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. എസ്.ഐ.ആർ നടപ്പാക്കുന്നതിനെക്കുറിച്ചും അതിൽനിന്ന് വിട്ടുനിന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ചും ആമുഖ ഭാഷണത്തിൽ സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ഉണർത്തി.
പ്രവാസികൾ വോട്ടേഴ്സ് രജിസ്ട്രേഷൻ എങ്ങിനെ നടത്തണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നമ്മുടെ ഉത്തരവാദിത്തം എങ്ങിനെ നിർവഹിക്കണമെന്നും പരിശീലകൻ ഷബീർ കണ്ണൂർ സദസ്സിന് മാർഗനിർദേശം നൽകി. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹത്തോടൊപ്പം പി.പി. ഹനീഫ് വിശദീകരണം നൽകി. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ ഏഴ് മണിവരെ റയ്യാൻ സ്റ്റഡി സെന്ററിൽ ഇത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനുള്ള അവസരമുണ്ട്. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

