എസ്.ഐ.ആർ ബോധവത്കരണം
text_fieldsഎസ്.ഐ.ആർ ബോധവത്കരണ പരിപാടി
മനാമ: കേന്ദ്ര ഇലക്ഷൻ കമീഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസഷൻ ബഹ്റൈൻ ചാപ്റ്റർ, തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ദുൽ ലത്തീഫ് ആലിയമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ഇതുപോലൊരു പദ്ധതി നടപ്പാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഒളി അജണ്ടകളെക്കുറിച്ച് പ്രവാസികൾ എങ്ങനെ ജാഗ്രത പുലർത്തണമെന്ന് പ്രബോധകൻ സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിന് ഉദ്ബോധനം നൽകി. രജിസ്ട്രേഷന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് വിവരിച്ച മുഹമ്മദ് ഷബീർ സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
വിസ്ഡം ബഹ്റൈൻ ചാപ്റ്റർ, ടി.എം.ഡബ്ല്യു.എ എന്നീ സംഘടനകൾ ഇത്തരം സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളുമായി മുന്നോട്ടുവന്നത് തികച്ചും പ്രശംസനീയമാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച ഇർഷാദ് ബംഗ്ലാവിൽ, റഷീദ് മാഹി എന്നിവർ പറഞ്ഞു. ബിനു ഇസ്മയിൽ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

