ഗായകൻ ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആദരിച്ചു
text_fieldsഗായകൻ ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആദരിക്കുന്നു
മനാമ: ബഹ്റൈനിലെ കച്ചവടമേഖലയിലെ കൂട്ടായ്മയായ ബി.എം.ബി.എഫിന്റെ നേതൃത്വത്തിൽ ഗായകൻ ജാസി ഗിഫ്റ്റിനെ ആദരിച്ചു. 2003ൽ ജാസി ഗിഫ്റ്റിനെ ബഹ്റൈനിൽ കൊണ്ടുവന്നത് മലയാളി ബിസിനസ് ഫോറമായിരുന്നു.ഇത്തവണ പ്രതിഭയുടെ അതിഥിയായെത്തിയപ്പോഴാണ് ആദരവൊരുക്കിയത്. അന്നും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ തുല്യതയില്ലാത്ത സ്വീകാര്യതയാണ് മലയാളികളിൽ ആവേശം കൊള്ളിക്കുന്നതെന്ന് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു. മുൻ പ്രവാസി കമീഷൻ സുബൈർ കണ്ണൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബഹ്റൈനിൽ എത്തിച്ചേർന്ന മുൻ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡന്റുമായിരുന്ന ഡോ. ജോർജു മാത്യു ജാസി ഗിഫ്റ്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ ഫോറം ഭാരവാഹികളായ സക്കരിയ പി. പുനത്തിൽ, അനീഷ് കെ.വി, ഫസലുൽ ഹഖ്, മൂസ്സഹാജി, അസീൽ അബ്ദുൽ റഹ്മാൻ, മജീദ് തണൽ, അജീഷ് കെ.വി, സെമീർ പോട്ടാച്ചോല, ഷിബു ചെറുതിരുത്തി, ഇ.വി. രാജീവ്, നൗഷാദ്, ഗഫൂർ നടുവണ്ണൂർ, സലാം മമ്പാട്ടുമൂല, മൻഷീർ, സുനിൽ ബാബു, ബഷീർ തറയിൽ, ഷംസു വട്ടേക്കാട്, ജോജിൻ ജോർജ് മാത്യു എന്നിവരും ബി.എം. ബി.എഫ് യുവജന വിഭാഗവും നേതൃത്വം നൽകി. ചടങ്ങിൽ ജാസി ഗിഫ്റ്റ് ഇഷ്ടഗാനങ്ങളും സദസ്സിന് സമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.