ബഹ്റൈനിലെ പാട്ടുതാരമാകാം; ഇനി മൂന്നു ദിവസം മാത്രം
text_fieldsമനാമ: ഒരൊറ്റ പാട്ടിലൂടെ ബഹ്റൈനിലെ പാട്ടുതാരമാകണ്ടേ; എൻട്രികൾ അയക്കേണ്ട അവസാന തീയതി ജൂൺ 12 ആണ്. ‘ഗൾഫ്മാധ്യമം’ ഒരുക്കുന്ന സിങ് ആൻഡ് വിൻ മത്സരവിജയികളെക്കാത്ത് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സമ്മാനങ്ങൾക്ക് പുറമെ ജൂൺ 30ന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ബഹ്റൈൻ ബീറ്റ്സ് പരിപാടിയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അവസരവും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആകെ ചെയ്യേണ്ടത് നിങ്ങളുടെ ഇഷ്ടഗാനം അത് മലയാളത്തിലോ, ഹിന്ദിയിലോ, തമിഴിലോ ആവട്ടെ, അതിന്റെ ഒരു ഭാഗം പാടി ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പേരും വയസ്സും സഹിതം 39741752 എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക.
16 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും അതിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. 2023 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇൻസ്ട്രമെന്റ്സോ കരോക്കെയോ ഇല്ലാതെയാണ് പാടേണ്ടത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികളുടെ വിഡിയോ മാധ്യമത്തിന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അപ്ലോഡ് ചെയ്യും. ജൂൺ 14 മുതൽ 21 വരെയാണ് വോട്ടിങ്. ഫൈനൽ മത്സരം ജൂൺ 23ന് ദാനമാളിൽ നടക്കും. ഫൈനലിലെ വിജയികളെ പ്രശസ്ത വിധികർത്താക്കൾ നിർണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

