‘സിങ് ആൻഡ് വിൻ’ മത്സരം; ഗ്രാൻഡ് ഫിനാലെ നാളെ
text_fieldsമനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ കണ്ടെത്താൻ ഇനി ഒരുദിവസം കൂടി. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിങ് ആൻഡ് വിൻ’ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 23ന് വൈകീട്ട് മൂന്നിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക മത്സരത്തിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 20 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നത്. ആദ്യറൗണ്ടിൽ മത്സരിച്ച ആയിരത്തോളം പേരിൽനിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 60 പേരെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരുന്നു.

ഇവരുടെ പാട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്തിരുന്നു. ഫൈനലിലെ വിജയികളെ പ്രശസ്ത വിധികർത്താക്കളാണ് നിർണയിക്കുക. വിജയികളെ കാത്ത് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. അതിനുപുറമെ ജൂൺ 30ന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിയിൽ ഇഷ്ടതാരങ്ങൾക്കൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അവസരവും വിജയികൾക്ക് ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

