Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഞ്ച് മലയാളി ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
സിഞ്ച് മലയാളി ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
cancel

മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃതത്തിൽ അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഹംസ മേപ്പാടി ചെയർമാനും സിറാജ് മേപ്പയൂർ കൺവീനറായും നാസർ സാമ്പത്തികകാര്യ വകുപ്പ് മേധാവിയും അബ്ദുള്ള അലിഹസൻ, റിയാസ് പാലത്ത്, ബഷീർ എറണാകുളം എന്നിവരെ രക്ഷാധികാരിയുമായ വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. വിശ്വാസികൾ വുളുവെടുത്തു ഈദ് മുസല്ലയിലേക്ക് എത്തിച്ചേരണമെന്ന് സംഘടക സമിതി അറിയിച്ചു.

സഫീർ കെ.കെ, ആഷിക് (പബ്ലിസിറ്റി കൺവീനേഴ്സ്), നൂറുദ്ദീൻ ഷാഫി ( ഈദ് ഗാഹ് സജീകരണ കോആർഡിനേറ്റർ), ബഷീർ മാത്തോട്ടം (മീഡിയ), ജൻസീർ (റിഫ്രെഷ്മെന്റ്), മുംനാസ്, ഫാസിൽ (ഫിനാൻസ്), അഷറഫ്, നൗഷാദ് അക്ബർ അലി (വളണ്ടിയർ ക്യാപ്റ്റൻസ്), അസ്ഹർ (സോഷ്യൽ മീഡിയ), ഷമീം (അഡ്മിനിസ്ട്രേഷൻ), സമീർ (ട്രാൻസ്പോർടേഷൻ), മുബ്നിസ് (വിദ്യാർത്ഥി വിഭാഗം കൺവീനർ), ഫൈസൽ, ഷഫീക്ക്, സാബിർ, മുർഷിദ്, ഹമീദ് വയനാട്, ഷെരീഫ്, നാഫി, റഷീദ് ബാലുശ്ശേരി ( വളണ്ടിയേഴ്സ് ) സലീന റാഫി, ഇസ്മത്ത് ജാൻസിർ, നാജിയ നൂറുദ്ദീൻ, റൂബി സഫീർ, ഹസീന സിറാജ്, ഷിബില നാസർ, ലുബൈബ ആഷിക്, ഫെബിൻ മുംനാസ്സ്, സുനബി ഷമീം, നഹീമ സാബിർ, ഫാത്തിമ നാഫി, ആശികാ ഫൈസൽ (ലേഡീസ് വിംഗ് കോഓർഡിനേറ്റർസ്) എന്നിവരെ വിവിധ വകുപ്പുകളെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തി. സഫീർ കെ.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹംസ മേപ്പാടി യോഗം നിയന്ത്രിച്ചു. ഫാസിൽ ഉത്ബോധനം നടത്തുകയും ബഷീർ മാത്തോട്ടത്തിന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ അവസാനിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sindh Malayali Eid Gah preparations complete
Next Story