Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരണ്ട് വൃക്കകളും...

രണ്ട് വൃക്കകളും തകരാറിൽ; ബഹ്റൈൻ പ്രവാസിയായ സിനാന്​ വേണ്ടത്​ നമ്മുടെ കാരുണ്യം

text_fields
bookmark_border
രണ്ട് വൃക്കകളും തകരാറിൽ; ബഹ്റൈൻ പ്രവാസിയായ സിനാന്​ വേണ്ടത്​ നമ്മുടെ കാരുണ്യം
cancel

മനാമ: ബഹ്​റൈനിൽ പ്രവാസ ജീവിതം ആരംഭിക്കു​േമ്പാൾ 24 കാരനായ സിനാ​െൻറ മുന്നിൽ ജീവിതത്തെക്കുറിച്ച്​ ഒര​ുപാട്​ സ്വപ്​നങ്ങളുണ്ടായിരുന്നു. കുടുംബത്തെ പ്രാരാബ്​ധങ്ങളിൽനിന്ന്​ കരകയറ്റി നല്ല നിലയിൽ എത്തിക്കണമെന്ന്​ ആഗ്രഹിച്ച ആ ചെറുപ്പക്കാരനായി വിധി കരുതിവെച്ചത്​ മറ്റൊന്നായിരുന്നു. ഇരു വൃക്കകളും തകരാറിലായ സിനാൻ ഇന്ന്​ പ്രതീക്ഷകളോടെ നോക്കുന്നത്​ നമ്മുടെ നേരെയാണ്​. നാം ഒത്തൊരുമിച്ചാൽ ഇൗ ചെറുപ്പക്കാരനെ ജീവിത്തി​ലേക്ക്​ തിരിച്ചുകൊണ്ടുവരാൻ കഴിയും.

കാസർ​കോട്​ ജില്ലയിലെ പൊവ്വൽ സ്വദേശിയായ സിനാൻ, രോ​ഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു. പിതാവ് രണ്ട് തവണ ഓപ്പറേഷൻ കഴിഞ്ഞ ഹൃദ്രോഗിയാണ്. ഉമ്മയും രോഗിയാണ്​. ഇവരുടെ ആശുപത്രി ചെലവുകൾ തന്നെ വഹിക്കാൻ കുടുംബം പ്രയാസപ്പെടുകയാണ്​. രണ്ട്​ സഹോദരിമാർ കല്യാണ പ്രായമെത്തിയവരും.

മനാമ സെൻട്രൽ മാർക്കറ്റിൽ തുച്​ഛമായ ശമ്പളത്തിൽ‌ ജോലി ചെയ്​ത്​ വരുന്നതിനിടെയാണ് സിനാന്​ മുന്നിൽ വിധി വീണ്ടും വില്ലനായത്.

ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് ശുഭകരമായ വാർത്തയായിരുന്നില്ല. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്​നമാണെന്നും നാട്ടിലെത്തി വിദഗ്​ധ പരിശോധനക്ക്​ വിധേയമാകണമെന്നും ബഹ്റൈനിൽ ചികിത്സിച്ച ഡോക്​ടർമാർ നിർദേശിച്ചു. തുടർന്ന്​, നാട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളുടെയും സ്ഥിതി അതീവ ​ഗുരുതരമാണെന്ന്​ വ്യക്​തമായി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും ഡോക്​ടർമാർ അറിയിച്ചു.

ശസ്ത്രക്രിയക്കും മരുന്നുകൾക്കും മറ്റും ഭീമമായ സംഖ്യ വേണ്ടി വരും. നിലവിൽ ആഴ്​ചയിൽ മൂന്ന് ഡയാലിസിസ് ചെയ്​താണ് സിനാ​െൻറ ജീവൻ നിലനിർത്തുന്നത്. സുമനസ്സുകൾ കൈ കോർത്താലേ ഊർജസ്വലനായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ നയിക്കാനാവൂ.

കെ.എം.സി.സി കാസർ​കോട്​ ജില്ല, സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സിനാന് വേണ്ടി സംസ്ഥാന- ജില്ല -ഏരിയ ഭാരവാഹികളെ ഉൾപ്പെടുത്തി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്​മാനാണ്​ മുഖ്യ രക്ഷാധികാരി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷാഫി പാറക്കട്ട ചെയർമാനും റഹീം ഉപ്പള കൺവീനറുമാണ്​.

സിനാനെ സഹായിക്കുന്നതിന്​ പ്രത്യേക അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 3841666256, ​െഎ.എഫ്​.എസ്​.സി: CBIN 0283191, സെൻട്രൽ ബാങ്ക്​ ഒാഫ്​ ഇന്ത്യ, കാസർകോട്​.

കൂടുതൽ വിവരങ്ങൾക്ക്​: ഷാഫി പാറക്കട്ട 39464958,

അഷ്‌റഫ്‌ മഞ്ചേശ്വരം, 33779332,

സലിം തളങ്കര39830482,

റിയാസ് പട്ട്ള 33706626.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story