സിംസ് ഓണം മഹാസദ്യ സംഘടിപ്പിച്ചു
text_fieldsസിറോ മലബാർ സൊസൈറ്റി ഓണാഘോഷത്തിൽനിന്ന്
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാസദ്യ സെപ്റ്റംബർ 12 ബഹ്റൈനിലെ അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ സംഘടിപ്പിച്ചു. സൊസൈറ്റിയുയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ സദ്യയിൽ 2000 ത്തോളം അതിഥികൾ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജ്, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് തോമസ്, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ എന്നിവർക്കൊപ്പം ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ഡേവിസ്, അജിഷ് ടോം, ജോബി ജോസഫ്, സിജോ ആന്റണി, ജെയ്മി തെറ്റയിൽ, ജിജോ ജോർജ്, പ്രേംജി ജോൺ, റെജു ആൻഡ്രൂ, കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, ഓണം ജനറൽ കൺവീനർ ജോയ് തരിയത്ത്, ഓണം സദ്യ കൺവീനർ റോയ് ജോസഫ്, സജു സ്റ്റീഫൻ, പോൾ ഉരുവത്ത്, ജിമ്മി ജോസഫ്, ബെന്നി വർഗീസ്, ജോസഫ്, ജേക്കബ് വാഴപ്പള്ളി, സോജി മാത്യു, ജസ്റ്റിൻ ജോർജ്, ജിബി അലക്സ് എന്നിവർക്കൊപ്പം സിംസ് ഓണം കമ്മിറ്റി അംഗങ്ങളും സദ്യക്ക് നേതൃത്വം നൽകി.
സിംസ് മ്യൂസിക് ക്ലബ് അണിയിച്ചൊരുക്കിയ ഗാനമേളയും സിംസ് ലേഡീസ് വിങ് അണിയിച്ചൊരുക്കിയ ഓണപ്പൂക്കളവും മാവേലിയും ഓണം ഫോട്ടോ കോർണറും സിംസ് ഓണസദ്യയുടെ മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

